KeralaLatest

കോവിഡ് രോഗിയ്ക്ക് ആംബുലന്‍സില്‍ പ്രസവമെടുത്തു എമര്‍ജന്‍സി ടെക്നീഷ്യന്‍

“Manju”

ക്വാറന്റീനിൽ പോകേണ്ട യുവതിയെ ചുറ്റിച്ച് ആംബുലന്‍സ് ഡ്രൈവര്‍: പരാതി |  Manorama Online

 

ശ്രീജ.എസ്

പാവറട്ടി: കോവിഡ് ബാധിതയ്ക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ പ്രസവമെടുത്ത ജെറീസിന് അഭിനന്ദനപ്രവാഹം. പാവറട്ടി വിളക്കാട്ടുപാടം സ്വദേശിയും മലപ്പുറം തിരൂരങ്ങാടിയില്‍ ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനുമായ പി.കെ. ജെറീസാണ് സമയോചിത ഇടപെടലിലൂടെ അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30-കാരി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശനിയാഴ്ചയായിരുന്നു സംഭവം.

പ്രസവത്തിന്‌ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ എത്തിയ യുവതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സ്ഥലത്തെത്തി. പുറപ്പെട്ട് കുറച്ചുകഴിഞ്ഞപ്പോള്‍ യുവതിക്ക്‌ പ്രസവവേദന അനുഭവപ്പെട്ടു. ജെറീസ് നടത്തിയ പരിശോധനയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ ജെറീസിന്റെ പരിചരണത്തില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ആംബുലന്‍സ് പൈലറ്റ് മുഹമ്മദ് റിയാസാണ് ജെറീസിനോടൊപ്പം ഉണ്ടായിരുന്നത്.

Related Articles

Back to top button