KeralaLatestThiruvananthapuram

പ്രതീക്ഷയുടെ പച്ചതുരുത്ത് കേരളത്തിൽ മാത്രം : എം.എം.മണി.

“Manju”

ഇടുക്കി: രാജ്യത്ത് പ്രതീക്ഷയുടെ പച്ചതുരുത്ത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണെന്ന് മന്ത്രി എം.എം. മണി. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വലിയ വിജയം നേടും. ഇടുക്കിയിലും വമ്പിച്ച വിജയം ഉറപ്പാണെന്ന് മണി പറഞ്ഞു. കുഞ്ചിത്തണ്ണിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. സിപിഎം-സി.പി.ഐ. അസ്വാരസ്യങ്ങള്‍ ഇത്തവണ തിരെഞ്ഞെടുപ്പില്‍ ഉണ്ടായില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടതുമുന്നണിയില്‍ യോജിപ്പ് പ്രകടമായി. വികസനമാണ് പൊതു വിഷയമെന്നും മന്ത്രി കെ.രാജു പ്രതികരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആദ്യഘട്ട പോളിംഗ് പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറില്‍ മികച്ച പ്രതിഫലനമാണ് കാണുന്നത്.

Related Articles

Back to top button