KeralaLatest

45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ ഉറപ്പാക്കും; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: 45 വയസിന് മുകളിലുള്ളവരുടെ വാക്സീന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് 45 വയസിന് മുകളിലുള്ളവരുടെ വാക്സീന്‍ ലഭ്യമാക്കുന്നത്. 1.13 കോടി ആളുകളാണ് കേരളത്തില്‍ ല്‍ 45 വയസിന് മുകളില്‍ ഉള്ളത്. 2.26 കോടി വാക്സീന്‍ ആണ് ഇവര്‍ക്ക് നല്‍കാന്‍ ആവശ്യവുമായുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മരണനിരക്ക് കുറയ്ക്കാന്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനത്ത് നിലവിലെ തരംഗത്തില്‍ മരണങ്ങള്‍ കൂടി വരുകയാണെന്നും ഇത് കുറയ്ക്കാന്‍ വാക്സീനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button