KeralaLatest

ശമ്പള ഘടന പുതുക്കുന്നു; 2021 ഏപ്രില്‍ മുതല്‍ കൈയ്യിൽ കിട്ടുന്ന ശമ്പളത്തില്‍ കുറവ് വരും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: 2019ലെ വേതന നിയമപ്രകാരം കമ്പനികള്‍ ശമ്പള ഘടന പുതുക്കുന്നു. ഇതനുസരിച്ച്‌ 2021 ഏപ്രില്‍ മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവ് വന്നേക്കും. അടിസ്ഥാന ശമ്പളം 50ശതമാനത്തിനുതാഴെയാക്കി അലവന്‍സുകള്‍കൂട്ടിയുമാണ് നിലവില്‍ പല സ്വകാര്യ കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്.

എന്നാല്‍ നിലവിലെ വേതന നിയമം പുതുക്കുന്നതോടെ ശമ്പള ഘടനയില്‍ മാറ്റം വരും. കൂടാതെ ശമ്പളയിനത്തില്‍ കമ്പനികളുടെ ചെലവ് വര്‍ധിക്കാന്‍ സാധ്യതയുള്ളതാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശമ്പള ഘടന പുതുക്കുന്നതോടെ തൊഴിലുടമകള്‍ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കേണ്ടതായിവരും. അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്‌മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയുംചെയ്യും.

Related Articles

Back to top button