IndiaLatest

ദേശീയ സാങ്കേതിക ദിനം: വാജ്‌പേയിയെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ദേശീയ സാങ്കേതിക ദിനത്തില്‍ വാജ്പേയിയെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ല്‍ പൊഖ്‌റാനില്‍ നടന്ന ആണവ പരീക്ഷണങ്ങള്‍ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പ്രയത്‌നങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 1998 ലെ ആണവ പരീക്ഷണങ്ങളുടെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് നന്ദി അറിയിച്ചത്. ആണവ പരീക്ഷണ സമയത്ത് വാജ്‌പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രവുമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ദേശീയ സാങ്കേതിക ദിനത്തില്‍, 1998-ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍ വിജയിപ്പിക്കുന്നതിന് കാരണമായ രാജ്യത്തെ മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പ്രയത്നങ്ങള്‍ക്കും തങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധീരതയും രാഷ്ട്രതന്ത്രവും പ്രകടിപ്പിച്ച അടല്‍ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Related Articles

Back to top button