IndiaLatest

സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

“Manju”

ശ്രീജ.എസ്

ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ 2014 ആഗസ്റ്റില്‍ മുതല്‍ എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന എന്‍സിവിടി അഫിലിയേഷന്‍ നേടിയ ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയവരും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരുമായ ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചുവടെ പരാമര്‍ശിക്കുന്ന സെമസ്റ്ററുകളില്‍ ഉള്ളവര്‍ക്ക്, ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം. അഡ്മിഷന്‍ സെക്ഷന്‍ അപേക്ഷിക്കാവുന്ന സെമസ്റ്റര്‍ 2014 -ല്‍ 2,3,4. 2015, 2016, 2017-ല്‍ 1,2,3,4. 2018-ല്‍ ആറുമാസ കോഴ്‌സ് മാത്രം.

അപേക്ഷകര്‍ 170 രൂപ ഫീസ് ട്രഷറിയില്‍ ഒടുക്കി അപേക്ഷ സഹിതം ഈ മാസം 15ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. 60 രൂപ ഫൈനോട് കൂടി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 19ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് det.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0468 2258710

Related Articles

Back to top button