InternationalLatest

ഇന്ത്യയിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങും

“Manju”

സിന്ധുമോൾ. ആർ

നിറുത്തിവച്ചിരിക്കുന്ന ഇന്ത്യയിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഫെബ്രുവരി – മാര്‍ച്ച്‌ മാസങ്ങളിലെ ഇംഗ്ളണ്ട് ടീമിന്റെ പര്യടനത്തോടെ ആരംഭിക്കുമെന്ന് ബി.സി.സി.ഐ. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20കളും കളിക്കാനാണ് ഇംഗ്ളണ്ട് വരുന്നത്.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കും ആതിഥ്യം വഹിക്കുന്നത് ചെന്നൈ ആണ്. അവസാന രണ്ട് ടെസ്റ്റകള്‍ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കും. ഇവിടുത്തെ ആദ്യ ടെസ്റ്റ് ഡേ ആന്‍ഡ് നൈറ്റായി നടത്തും. തുടര്‍ന്ന് അഞ്ച് ട്വന്റി-20കളും അഹമ്മദാബാദില്‍ നടക്കും. ഏകദിനങ്ങള്‍ മൂന്നിനും വേദിയാകുന്നത് പൂനെയാണ്.ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

Related Articles

Check Also
Close
Back to top button