IndiaLatest

ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു; രോഹിത് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചേക്കും

“Manju”

ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുറന്ന് രോഹിത് ശര്‍മ്മ | Kairali News |  kairalinewsonline.com

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ശാരീരികക്ഷമത തെളിയിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാണ് താരം പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിച്ചത്. ഇതോടെ, ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റുകളില്‍ താരം കളിക്കുമെന്ന് ഉറപ്പായി. ഈ മാസം 17ന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാല്‍, രോഹിത്തിന്റെ വരവ് ഇന്ത്യന്‍ ടീമിനും കരുത്തു പകരും.

യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണിനിടെയാണ് രോഹിത് ശര്‍മയ്ക്ക് പരുക്കേറ്റത്. അതിനു ശേഷവും ഐപിഎല്‍ ഫൈനലില്‍ ഉള്‍പ്പെടെ കളിച്ച രോഹിത്തിനെ, ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞത് വിവാദമായിരുന്നു. പിന്നീട് ടീമില്‍ അഴിച്ചുപണി നടത്തി ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരുക്ക് ചതിച്ചതോടെ കളിക്കാനാകില്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരുക്കു ഭേദമായി രോഹിതിന്റെ തിരിച്ചുവരവ്.

Related Articles

Back to top button