Latest

കര്‍ഷകര്‍ തീവ്രപ്രക്ഷോഭത്തിലേക്ക്; ബദലായി ബിജെപിയുടെ ‘100 വാര്‍ത്താസമ്മേളനങ്ങള്‍’.

“Manju”

യൂഡല്‍ഹി : വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറുമെന്നും മാസങ്ങളോളം ഡല്‍ഹി അതിര്‍ത്തികളില്‍ നിലയുറപ്പിക്കാന്‍ തയാറാണെന്നും കര്‍ഷകരുടെ പ്രഖ്യാപനം. അതേസമയം, നിയമങ്ങളുടെ ഗുണങ്ങള്‍ വിശദീകരിച്ചു പഞ്ചാബിലുള്‍
പ്പെടെ രാജ്യത്തുടനീളം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രചാരണം നടത്താന്‍ ബിജെപി തീരുമാനിച്ചു. വരും ദിവസങ്ങളില്‍ 100 വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും എത്രയും വേഗം പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും അതു പടരുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. കര്‍ഷകരോടു ഹൃദയശൂന്യ സമീപനമാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

Related Articles

Back to top button