IndiaInternationalLatest

ജൂലി ലവിങ് മാതൃത്വത്തിന് ഹൃദയഭാഷ്യം ചമച്ച അമ്മ

“Manju”

സിന്ധുമോൾ. ആർ

മക്കൾക്ക് വേണ്ടിയുള്ള അമ്മമാരുടെ സഹനത്തിന് ലോകത്ത് എവിടെയും ഒരേ മുഖം. ജൂലി ലവിങിന് പ്രായം 51. കുഞ്ഞുങ്ങളില്ലാത്ത ജൂലിയറ്റ ലോക്വിഡ് എന്ന മകളുടെ ദുഖത്തിന് മുന്നിൽ ആ അമ്മയുടെ മനസ്സ് അലിഞ്ഞു. പ്രായം ഒന്നും നോക്കാതെ ആ അമ്മ വാടക ഗര്‍ഭധാരണത്തിനൊരുങ്ങി. 51-ാം വയസ്സില്‍ ജൂലി ലവിങ്ങ് തന്റെ മകളുടെ കുഞ്ഞിനെ പ്രസവിച്ചു. ഏറെ വൈകാരികമായ ദിവസങ്ങളായിരുന്നു അത്. സന്തോഷവും ഭയവും ഒരുമിച്ചെത്തിയ നിമിഷങ്ങള്‍. തനിയ്ക്കു വേണ്ടിയാണ് അമ്മ ഈ വേദനകളെല്ലം സഹിച്ചതെന്നും ജൂലിയറ്റ് പറയുന്നു.

നിശ്ചയിച്ചതിലും പത്തു ദിവസം മുന്‍പായിരുന്നു കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ പുറത്തെടുക്കാന്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. ജൂലിയറ്റും ഭര്‍ത്താവ് ആരോണും വിവാഹിതനാകുന്നത് 2016ല്‍ ആണ്. ഒരു കുഞ്ഞിനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് അവസാനിച്ചത് ഡോക്ടറുടെ നിര്‍ദ്ധേശത്തോടെയാണ്. വാടകഗര്‍ഭധാരണം എന്ന സാധ്യതയിലേയ്ക്ക് ഇരുവരും എത്തിയത് ഇങ്ങനെയായിരുന്നു. അവസാനം തന്റെ അമ്മതന്നെ സഹായിക്കാനെത്തിയെന്നും ജൂലിയറ്റ് പറയുന്നു.

Related Articles

Check Also
Close
Back to top button