IndiaLatest

ശമ്പളം നല്‍കിയില്ല; ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു

“Manju”

Malayalam News - ശമ്പളം നൽകിയില്ല; ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ്  ജീവനക്കാർ അടിച്ചു തകർത്തു | News18 Kerala, India Latest Malayalam News |  ലേറ്റസ്റ്റ് മലയാളം ...

ശ്രീജ.എസ്

ബംഗളുരു: ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ശമ്പളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു. തായ്‌വാന്‍ ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ്പിന്റെ ഓഫീസാണ് ശനിയാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ ആക്രമിച്ചത്. രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്നിക്കിരയാക്കി. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിശോധിച്ച്‌ വരികയാണെന്നും പൊലീസ് പറഞ്ഞു. . ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഈ പരാതികള്‍ പരിഹരിക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.

Related Articles

Back to top button