KeralaLatest

കിടപ്പിലായ വൃദ്ധയ്ക്ക് അഭയമൊരക്കി തങ്കമണി സഹകരണ ആശുപത്രി

“Manju”

നെടുങ്കണ്ടം: ദിവസം 500 രൂപ വേതനം നല്‍കാമെന്ന് പറഞ്ഞിട്ടും നോക്കാന്‍ ആരുമില്ലാതായതോടെ തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മയെ (68) തങ്കമണി സഹകരണ ആശുപത്രി ഏറ്റെടുത്തു. ഭാരതിയമ്മയെ കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്ന് സിപിഎം ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ് ഇടപെട്ടാണ് ഭാരതിയമ്മയ്ക്ക് തങ്കമണി സഹകരണ ആശുപത്രിയില്‍ ചികിത്സയും പരിപാലനവും ഒരുക്കിയത്. വാര്‍ത്തയെ തുടര്‍ന്ന് ആശുപ്രതിയിലേക്കു മാറ്റാന്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവരുടെ തീരുമാനമുണ്ടായി. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളെ ആവശ്യമുണ്ടെന്നും ദിവസം 500 രൂപ വേതനവും നല്‍കാമെന്നും അഭ്യര്‍ത്ഥന നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ടത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എന്‍.വിജയന്‍, ഏരിയ സെക്രട്ടറി വി സി.അനില്‍, സി.രാജശേഖരന്‍, കെ.പി.തങ്കപ്പന്‍, വി.എ.ഷാഹുല്‍. ജനപ്രതിനിധികളായ വിജിമോള്‍ വിജയന്‍, വിജയകുമാരി എസ്. ബാബു, ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ സജി തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരതിയമ്മയെ തങ്കമണി സഹകരണ ആശുപത്രിയിലേക്കു മാറ്റി ചികിത്സ ആരംഭിച്ചു. വീഴ്ചയില്‍ നടുവിന് പൊട്ടലുണ്ടായി എല്ലുകള്‍ അകന്നുപോയതോടെ കിടപ്പിലായതാണ് ഭാരതിയമ്മ. ശരീരം മുഴുവനും വ്രണമായി അനങ്ങാന്‍ പോലും പറ്റാത്ത നിലയെത്തി.
സ്ഥിതി ഗുരുതരമായതോടെ പഞ്ചായത്ത് മെംബപര്‍ വിജിമോള്‍ വിജയന്‍, പട്ടം കോളനി മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.കെ.പ്രശാന്ത്, ഉടുമ്ബന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, വില്ലേജ് ഓഫിസര്‍ ടി.എ.പ്രദീപ് എന്നിവര്‍ എത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. നോക്കാന്‍ ആളില്ലാത്തതായിരുന്നു ഇതിന്റെ പ്രധാന കാരണം.
ഭാരതിയമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഒരു മകനും രണ്ട് പെണ്‍മക്കളും. പെണ്‍മക്കളില്‍ ഒരാള്‍ കാന്‍സര്‍ രോഗിയാണ്. മറ്റൊരാളുടെ മക്കള്‍ക്ക് അസുഖമായതില്‍ അമ്മയെ നോക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതോടെ നെടുങ്കണ്ടം പൊലീസ് വിഷയത്തില്‍ ഇടപെട്ടിരുന്നു. മകനെ സ്റ്റേഷനില്‍ വിളിച്ച്‌ അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

Related Articles

Back to top button