IndiaLatest

കുഞ്ഞിനെ വിറ്റ് ഓട്ടോ വാങ്ങി; പിതാവ് ഒളിവില്‍

“Manju”

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം – East Coast Daily Malayalam

ശ്രീജ.എസ്

ചെന്നൈ: സേലം ജില്ലയിലെ നെത്തിമേട് നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റതായി പരാതി. രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഉര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

നവംബര്‍ പതിനഞ്ച് മുതല്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്‌ സത്യ എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പിതാവ് വിജയ് ഈറോഡ് സ്വദേശി നിഷയ്ക്ക് വിറ്റതായി കണ്ടെത്തി. നിഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടനിലക്കാരിയായ ഗോമതിയെ അറസ്റ്റ് ചെയ്തു.

കുട്ടിയെ വിറ്റ പണം ഉപയോഗിച്ച്‌ വിജയ് ഓട്ടോ വാങ്ങിയിരുന്നു. വിജയ്-സത്യ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞിപ്പോള്‍ ഉള്ളത്. തൊട്ടടുത്ത ജില്ലയായ നാമക്കലില്‍ ഒരു വര്‍ഷം മുന്‍പ് സമാന സംഭവം നടന്നിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button