KeralaLatest

നടി കാര്‍ത്തിക നായരുടെ കറണ്ട് ബില്‍ ഒരു ലക്ഷം രൂപ; ആരോപണവുമായി താരം രംഗത്ത്

“Manju”

സിന്ധുമോള്‍ ആര്‍

ഇത്തവണ വന്ന കറണ്ട് ബില്ലിലെ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് നടി കാര്‍ത്തിക നായര്‍. കാര്‍ത്തികയ്ക്ക് വന്ന ബില്‍ തുക കേട്ടാല്‍ ആര്‍ക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു.

മുംബയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്‌ട്രിസിറ്റി മുംബയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഹോട്ടല്‍ ബില്ലില്‍ അല്ല, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും കാര്‍ത്തിക പറയുന്നു. മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു . സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.

കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്‌ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നcdhറും കോണ്‍ടാക്‌ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ റിപ്ലൈ ട്വീറ്റില്‍ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പുമുണ്ട്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകന്‍ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകന്‍. ശേഷം ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നപ്പോഴാണ് കാര്‍ത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്

Related Articles

Back to top button