AlappuzhaKeralaLatest

മാർക്കറ്റ് റോഡിലെ നിയന്ത്രണം രോഗപ്രതിരോധത്തിന്റെ ഭാഗം: ചെയർമാൻ

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂർ: തിരക്കുള്ള ഭാഗങ്ങളിലും ചന്തകളിലും തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് നഗരസഭാ ചെയർമാൻ കെ ‘ ഷിബു രാജൻ അറിയിച്ചു.നവമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.ശാസ്താംപുറം ചന്തയിലെ കച്ചവടക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ ചന്ത അടച്ചെന്നും, ആരും ചന്തയിൽ കയറി സാധനങ്ങൾ വാങ്ങരുതെന്നുമുള്ള പ്രചരണങ്ങൾ തെറ്റാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കെ. ഷിബു രാജൻ ആവശ്യപ്പെട്ടു

Related Articles

Back to top button