KeralaKozhikodeLatest

യൗവ്വന സമരോത്സവ് സംഘടിപ്പിച്ചു

“Manju”

വടകര : വര്‍ഗീയതയും കോര്‍പ്പറേറ്റിസവും മതേതര ജനാധിപത്യ ജീവിതത്തെ വിഴുങ്ങാന്‍ വാപിളര്‍ക്കുന്ന കാലത്ത് പ്രതിരോധമാണ് യുവത്വത്തിന്റെ ഉത്സവമെന്ന പ്രഖ്യാപനവുമായി റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി മുയിപ്രയില്‍ യൗവ്വനസമരോത്സവ് സംഘടിപ്പിച്ചു. രാഷ്ട്രീയ മത-മൂലധന വേഴ്ചക്കെതിരായ യുവതയുടെ ഒത്തുചേരല്‍ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ട യൗവ്വനസമരോത്സവ് ആദ്യവസാനം അണിനിരന്ന യുവജനങ്ങളുടേയും പൊതുജനങ്ങളുടേയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് വേറിട്ട രാഷ്ട്രീയ അനുഭവമായി മാറി.

സമരപെണ്‍മ, തെരുവുവര, കനല്‍ക്കവിത, പോര്‍മുഖപ്പാട്ട്, നേര്‍വാക്ക്, പടനിലത്താളം തുടങ്ങിയ സര്‍ഗാവിഷ്‌കാരങ്ങളാല്‍ പരിപാടി വേറിട്ടുനിന്നു. പ്രതിരോധരാഷ്ട്രീയ സമ്പന്നമായ ഈ ഒത്തുചേരല്‍ വിദ്വേഷ-വിഭജന രാഷ്ട്രീയത്തിനെതിരായ ഒഞ്ചിയം യുവതയുടെ പ്രഖ്യാപനമായി മാറി. എന്‍.വി.ബാലകൃഷ്ണന്‍, എന്‍.വേണു, കെ.എസ്.ഹരിഹരന്‍, ടി.കെ സിബി, ജി.രതീഷ്, പി.ടി നിഖില്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മിഴിവേകി യുവതീ-യുവാക്കളുടെ കലാപരിപാടികളും ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയിം മണികണ്ഠന്‍ നയിച്ച നാടന്‍ പാട്ടും അരങ്ങേറി.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button