IndiaLatest

തിരിച്ചറിയല്‍ കാര്‍ഡ് ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

“Manju”

സിന്ധുമോൾ. ആർ

തിരിച്ചറിയല്‍ കാര്‍ഡ് ഡിജിറ്റലാക്കി മാറ്റാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാവുന്നതും വെബ്‌സൈറ്റ്, ഇമെയില്‍ എന്നിവയിലൂടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമായ ഫോട്ടോ പതിപ്പിച്ച ഡിജിറ്റല്‍ ഐഡികാര്‍ഡാണ് കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്.

വോട്ടര്‍ പട്ടികയില്‍ പേര് വന്നാലുടന്‍ വോട്ടര്‍മാര്‍ക്ക് എസ്‌എംഎസ് മുഖേന നിര്‍ദേശം ലഭിക്കും. ഇതോടൊപ്പം നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ ഡിജിറ്റല്‍ വോട്ടര്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന ഐഡികാര്‍ഡ് വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.ഐഡി കാര്‍ഡുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന രീതി കാലതാമസം എടുക്കുന്നതിനാലാണ് ആധാര്‍ പോലെ തിരിച്ചറിയല്‍ കാര്‍ഡും ഡിജിറ്റലാക്കാനൊരുങ്ങുന്നത്

Related Articles

Back to top button