IndiaLatest

ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പത്ത് വര്‍ഷം നിര്‍ബന്ധ സേവനം; യു.പി സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തു വര്‍ഷം നിര്‍ബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അല്ലാത്ത പക്ഷം ഒരു കോടി രൂപ പിഴ ഒടുക്കണമെന്നാണ് ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ സെപ്ഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം നികത്താനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

Related Articles

Back to top button