KeralaLatest

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

“Manju”

സിന്ധുമോൾ. ആർ

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. സുപ്രീംകോടതിയും കോടതിമാറ്റ ഹര്‍ജി തള്ളിയതോടെയായിരുന്നു പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവച്ചത്.

കേസ് ഇന്നലെ വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ വിചാരണകോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച്‌ ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇരു കോടതികളും ഈ ആവശ്യം തള്ളി. ഇതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശന്‍ രാജിവച്ചത്.

Related Articles

Back to top button