Thiruvananthapuram

ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളം കണ്ടവർ ഇനി തിരുവനന്തപുരം കണ്ട് അമ്പരക്കും

“Manju”

തിരുവനന്തപുരം: അമ്പതു വർഷത്തേക്ക് നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ, ലോകോത്തര സൗകര്യങ്ങളോടെ വളരുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം വിമാനത്താവളം. മൂന്നാഴ്ചയ്ക്കകം അദാനിയും എയർപോർട്ട് അതോറിട്ടിയും തമ്മിൽ ഏറ്റെടുപ്പിനുള്ള കൺസഷൻ കരാർ ഒപ്പിടും.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കെയാണ്, പാട്ടക്കരാറൊപ്പിടാനുള്ള കേന്ദ്രനീക്കം. അതേസമയം,വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകുകയോ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരുകയോ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

വിമാനത്താവള നടത്തിപ്പിന് വിദേശപങ്കാളിയെ കണ്ടെത്തുകയാണ് അദാനിയുടെ ആദ്യനടപടി. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ വിദേശകമ്പനിക്ക് ഉപകരാർ നൽകും.​ മംഗളൂരു, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളും തിരുവനന്തപുരത്തിനൊപ്പം ഏറ്റെടുക്കുന്നതിനാൽ ഒരു കമ്പനിയെ പങ്കാളിയാക്കാനും സാദ്ധ്യതയുണ്ട്. ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയെയാണ് പരിഗണിക്കുന്നത്. 240നഗരങ്ങളിലേക്ക് സർവീസുള്ള,​ യൂറോപ്പിലെ പഞ്ചനക്ഷത്ര വിമാനത്താവളമായ മ്യൂണിക്കിലെ രണ്ടാം ടെർമിനൽ ലോകോത്തരമാണ്. വിമാനത്താവള നടത്തിപ്പിൽ വിപുലമായ പരിചയമുള്ള ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാനാവും. നടത്തിപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതാവസ്ഥയിൽ രണ്ടു വർഷമായി വിമാനത്താവള വികസനം മുരടിപ്പിലായിരുന്നു.

എങ്ങനെ വളരും

ഓരോ യാത്രക്കാരനും 168രൂപ വീതം, പ്രതിവർഷം 75 കോടി അദാനി വിമാനത്താവള അതോറിട്ടിക്ക് പാട്ടത്തുക നൽകണം. വികസനത്തിനും പണംമുടക്കണം. സർവീസുകൾ കൂട്ടേണ്ടത് അനിവാര്യം.

യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനത്തിനായി കൂടുതൽ ഷോപ്പിംഗ്, സേവനകേന്ദ്രങ്ങളും വിശാലമായ ഡ്യൂട്ടി ഫ്രീഷോപ്പുകളും തുറക്കും.

തിരുവനന്തപുരത്തേക്കുള്ള എയർ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം നിക്ഷേപങ്ങൾ കൂടും, കൂടുതൽ തൊഴിലവസരങ്ങളുണ്ടാവും.

തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനും വ്യോമ കണക്ടിവിറ്റി വർദ്ധിക്കേണ്ടത് അനിവാര്യം.

കടുപ്പിക്കാൻ സർക്കാർ

പാട്ടക്കരാർ ഒപ്പിടാൻ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് ഈ കരാർ.

55,000ചതുരശ്രഅടി വരുന്ന പുതിയ ടെർമിനൽ നിർമ്മിക്കാൻ സർക്കാർ 18.30ഏക്കർ ഭൂമി നൽകണം. നടത്തിപ്പ് അദാനിക്കാണെങ്കിൽ ഭൂമി ഏറ്റെടുക്കൽ സർക്കാ‌ർ ഉപേക്ഷിച്ചേക്കും.

 

Related Articles

Back to top button