KeralaLatestThiruvananthapuram

കമ്മ്യൂണിറ്റി കിച്ചൺ കണക്കുകൾ പ്രസിദ്ധീകരിക്കുക; കോൺഗ്രസ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തൻകോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. വ്യാപാരികളും പ്രവാസികളും നൽകിയ സംഭാവനകൾ പ്രസിദ്ധീകരിക്കുക സംഭാവന ലഭിച്ച സാധനങ്ങൾ അന്യായമായി കടത്തിക്കൊണ്ടുപോയ വർക്കെതിരെ കേസെടുക്കുക. ദുരിത കാലത്ത് ജനങ്ങളെ കബളിപ്പിച്ച ഭരണസമിതി മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പോത്തൻകോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വക്കറ്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു.

കോൺഗ്രസ് കമ്മിറ്റി പോത്തൻകോട് മണ്ഡലം പ്രസിഡന്‍റ് അഡ്വക്കേറ്റ് അനസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ സ്വാഗതവും ഡിസിസി അംഗം എം കെ കൃഷ്ണൻകുട്ടി ജില്ലാ ജനറൽ സെക്രട്ടറി കല്ലയം ഷിബു പോത്തൻകോട് മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ ജൻ ലാൽ എസ് എൽ. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷീജ പണിമൂല എന്നിവർ സംസാരിച്ചു.

സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് ലഭിച്ച സംഭാവനകൾ കൊണ്ട് പ്രവർത്തിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ കണക്കുകൾ പ്രസിദ്ധീകരിക്കുവാൻ പഞ്ചായത്ത് ബാധ്യസ്ഥരാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കരകുളം കൃഷ്ണപിള്ള പ്രസ്താവിച്ചു

Related Articles

Back to top button