KeralaLatestThiruvananthapuram

ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്‌ അടിച്ചുതകര്‍ത്തു

“Manju”

നെടുങ്കണ്ടം: വസ്‌തുതര്‍ക്കത്തെ തുടര്‍ന്ന്‌ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്‌ അടിച്ചുതകര്‍ത്തു. പാറത്തോട്‌ കവിതഭവനില്‍ കെ.ചിന്നമുരുകന്റെ (49) വീടാണ്‌ അടിച്ചുതകര്‍ത്തത്‌. ചിന്നമുരുകന്‍ പാറത്തോട്‌ അമ്പലപ്പടി സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌. ഉടുമ്പന്‍ചോല പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഇന്നലെ പകല്‍ 2.15ന്‌ ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി വീട്‌ തകര്‍ക്കുകയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു.

വിവരമറിഞ്ഞ്‌ പോലീസ്‌ സ്‌ഥലത്തെത്തിയതോടെ വീട്‌ തകര്‍ക്കാനെത്തിയവര്‍ ഓടി രക്ഷപെട്ടു. കുട്ടികളടക്കം ആറുപേര്‍ വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം. 45 വര്‍ഷമായി ഇവിടെ താമസിക്കുന്നയാളാണ്‌ ചിന്നമുരുകന്‍. വസ്‌തുവുമായി തര്‍ക്കമുണ്ടായ സമയത്ത്‌ പാര്‍ട്ടി ഓഫിസില്‍ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ രണ്ടു തവണയും തീരുമാനമുണ്ടായില്ല. ഇതിന്‌ പിന്നാലെയാണ്‌ ആക്രമണം നടന്നതെന്നും ചിന്നമുരുകന്‍ പറയുന്നു. ആക്രമത്തിനിടെ ഭാര്യ ശിവകാമിക്കും പരുക്കേറ്റു. വസ്‌തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പോലീസ്‌ നിഗമനം. പരുക്കേറ്റ ചിന്നമുരുകന്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Back to top button