LatestThiruvananthapuram

ക​ട​ക​ള്‍ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ തൊ​ഴി​ല്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ ആ​ഹ്വാ​നം ചെ​യ്ത പൊ​തു​പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​ന​വും തു​ട​രു​ന്നു. സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പെ​ട്രോ​ള്‍ പ​മ്പുക​ളും അടഞ്ഞു കിടക്കുകയാണ്. കെ​എ​സ്‌ആ​ര്‍​ടി ഇ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൂ​ടു​ത​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ സി​ഐ​ടി​യു രം​ഗ​ത്തെ​ത്തി. ഓ​ല​പ്പാ​മ്പ് കാ​ണി​ച്ച്‌ തൊ​ഴി​ലാ​ളി​ക​ളെ പേ​ടി​പ്പി​ക്കേ​ണ്ടെ​ന്ന് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ പ​റ​ഞ്ഞു.

സ​മി​തി പ​ല​പ്പോ​ഴും സ​മ​ര​വി​രോ​ധി​ക​ളാ​ണ്. നി​ര്‍​ബ​ന്ധ​മാ​യി ക​ട​ക​ള്‍ അ​ട​പ്പി​ക്കി​ല്ല. ക​ട തു​റ​ന്നാ​ലും വാ​ങ്ങാ​ന്‍ ആ​ളു​വേ​ണ്ടേ​യെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ചോ​ദി​ച്ചു. അതേസമയം, ബി​എം​സ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Related Articles

Back to top button