InternationalLatest

വെ​ള്ള​ക്ക​രം ജ​നു​വ​രി മു​ത​ല്‍ കൂ​ടും

“Manju”

ഖത്തര്‍: ഖ​ത്ത​റി​ല്‍ വി​ദേ​ശി​ക​ള്‍​ക്കും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മു​ള്ള വെ​ള്ള​ക്ക​രം ജ​നു​വ​രി മു​ത​ല്‍ കൂ​ടും. ജ​ല ഉ​പ​ഭോ​ഗ​ത്തി​െന്‍റ ബി​ല്ലി​ല്‍ 20 ശ​ത​മാ​ന​ത്തി​ന്‍െ​റ വ​ര്‍​ധ​ന​യാ​ണ്​ ഉ​ണ്ടാ​വു​ക. ജ​നു​വ​രി മു​ത​ലാ​ണ്​ ഇ​ത്​ ക​ണ​ക്കാ​ക്കു​ക. 2021 ഫെ​ബ്രു​വ​രി​യി​ലെ ബി​ല്‍​ മു​ത​ലാ​ണ്​ കൂ​ടി​യ തു​ക ഈ​ടാ​ക്കു​ക​യെ​ന്നും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ അ​ശ്​​ഗാ​ല്‍ അ​റി​യി​ച്ചു.

താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​​ മ​ലി​ന​ജ​ലം ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സേ​വ​ന​നി​ര​ക്ക്​ ജ​ന​റ​ല്‍ ഇ​ല​ക്​ ട്രി​സി​റ്റി ആ​ന്‍​ഡ്​ വാ​ട്ട​ര്‍ കോ​ര്‍​പ​റേ​ഷ(​ക​ഹ്​​റ​മ)​െന്‍റ മാ​സാ​ന്ത​ബി​ല്ലി​ല്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന​തു​മൂ​ല​മാ​ണി​ത്. ഖ​ത്ത​രി പൗ​ര​ന്മാ​രു​ടെ വീ​ടു​ക​ള്‍​ക്ക്​ ഇ​തു​ ബാ​ധ​ക​മ​ല്ല. ഖ​ത്ത​രി​ക​ള​ല്ലാ​ത്ത താ​മ​സ​ക്കാ​രു​ടെ​യും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​​ടെ​യും ജ​ല​ഉ​പ​ഭോ​ഗ​ത്തി​െന്‍റ ബി​ല്ലി​ല്‍ 20 ശ​ത​മാ​ന​ത്തി​െന്‍റ വ​ര്‍​ധ​ന​യാ​ണ്​ ഉ​ണ്ടാ​വു​ക​യെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 300 റി​യാ​ല്‍ ആ​ണ്​ വെ​ള്ള​ത്തി​െന്‍റ ബി​ല്‍ എ​ങ്കി​ല്‍ 60 റി​യാ​ല്‍ മ​ലി​ന​ജ​ലം ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സ്​ കൂ​ടി ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന്​ സാ​രം.

Related Articles

Back to top button