KeralaLatest

ഒടിടി വില്‍പ്പന ചര്‍ച്ചയാവുന്നു

“Manju”

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം എന്ന പ്രത്യകത കൂടിയുണ്ട് മാലിക്കിന്. ഇപ്പോള്‍ മാലിക്കിന്റെ ഒടിടി വില്‍പന സംബന്ധിച്ച കണക്കുകളാണ് ചര്‍ച്ചയാവുന്നത്.നടന്‍ ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മാലിക്ക്. 27 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്.

എന്നാല്‍ 14 കോടി രൂപയ്ക്കാണ് മാലിക്കിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ലെറ്റ്സ് ഒടിടി എന്ന വെബ് സൈറ്റ് ആണ് ഈ കണക്ക് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. നേരത്തെ ദൃശ്യം 2ന് ആമസോണ്‍ 30 കോടിയാണ് നല്‍കിയതെന്നും ഇതേ സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതേസമയം മാലിക്കിന് ലഭിച്ചിരിക്കുന്നത് 22 കോടിയാണെന്നും ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്’.

Related Articles

Back to top button