LatestThiruvananthapuram

കേരള ടൂറിസത്തെക്കുറിച്ചറിയാന്‍ മായ വാട്‌സ്‌ആപ് ചാറ്റ്ബോട്ട്

“Manju”

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വാട്ട്​സ്​ആപ്പിലൂടെയും ലഭ്യമാകും. സംസ്ഥാന ടൂറിസം വകുപ്പ്​ നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ചാറ്റ് ബോട്ടിലൂടെ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്.

കേരള ടൂറിസത്തിന്റെ ‘മായ’ വാട്‌സ്‌ആപ് നമ്പറിലേക്ക് ( 7510512345 ) ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങള്‍ ചോദിക്കാവുന്നതാണ്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഏത് സമയത്തും വിനോദസഞ്ചാരികള്‍ക്ക് ഈ സേവനം ഉപയോഗിക്കാം.

കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍, താമസ സൗകര്യം, കല, സംസ്‌കാരം, ചരിത്രം എന്നിങ്ങനെയുള്ള വിശദാംശങ്ങളും ‘മായ’ ചാറ്റ്‌ബോട്ട് സേവനത്തിലൂടെ ലഭ്യമാകും. സഞ്ചാരികള്‍ക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

Related Articles

Back to top button