InternationalLatest

വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടൽ: ഇന്ത്യയ്ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ലോകബാങ്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഏറെനാള്‍ അടച്ചിട്ടത്‌ ഇന്ത്യയുടെ ദേശീയവരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്ന്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. സ്‌കൂള്‍ അടച്ചില്‍ താല്‍ക്കാലികമാണെങ്കിലും വിദ്യാര്‍ഥികളില്‍ അതു വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകും. നിരവധി കുട്ടികള്‍ക്കു സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍നിന്നു പുറത്തുപോകാനും അടച്ചിടല്‍ കാരണമായേക്കും.

വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന വിദ്യാഭ്യാസ നഷ്‌ടത്തിനുപുറമേ രാജ്യത്തിന്‌ ഏകദേശം 30 ലക്ഷം കോടി രൂപ(400 ബില്യന്‍ ഡോളര്‍)യുടെ വരുമാന നഷ്‌ടമുണ്ടാകുമെന്നും ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കാകെ 622 ബില്യണ്‍ ഡോളര്‍ മുതല്‍ 880 ബില്യണ്‍ ഡോളര്‍ വരെ നഷ്‌ടമുണ്ടാകുമെന്നും ‘ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനമുള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ങ്ങള്‍ക്കായി പല സര്‍ക്കാരുകളും വലിയ പരിശ്രമം നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായി ഫലം ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ട്‌. എല്ലാ രാജ്യങ്ങളും നഷ്‌ടം നേരിടേണ്ടി വരുമെങ്കിലും ഏറ്റവും കൂടുതല്‍ തിരിച്ചടി ഇന്ത്യയ്‌ക്കാണുണ്ടാവുക. ദക്ഷിണേഷ്യ വലിയ സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button