KeralaLatest

കോവിഡ്; മത്സ്യമേഖല പ്രതിസന്ധിയില്‍

“Manju”

അനൂപ്. എം. സി, കണ്ണൂര്‍

കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യ വില്‍പ്പനയ്യ്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മത്സ്യ മേഖല പൂര്‍ണമായും പ്രതിസന്ധിയിലായി. ലോക്ഡൌണിനും, ഹാര്‍ബര്‍ നിയന്ത്രണത്തിനും, ട്രോളിംഗ് നിയന്ത്രണത്തിനും പിന്നാലെയാണ് വില്‍പ്പന നിയന്ത്രണവും ഏര്‍പ്പെടുത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ഇതുവരേയും ഇവര്‍ക്ക് ലഭിച്ചതുമില്ല.

ഹാര്‍ബറുകളും, മത്സ്യമാര്‍ക്കറ്റുകളും പൊതു ഇടങ്ങളില്‍‍ വാഹനങ്ങളിലെത്തി മത്സ്യം വില്‍ക്കുന്നതും തടഞ്ഞതോടെ മത്സ്യത്തൊഴിലാളികളും, മത്സ്യ വിതരണക്കാരും അവരെ ആശ്രയിച്ച് കഴിയുന്നവരും പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം ഏറിവരുന്ന ഈ സാഹചര്യത്തില്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കിയുള്ള തീരുമാനമാണ് അനുദിനം പുറത്തു വരുന്നത്. മത്സ്യ മേഖലയില്‍ സമൂഹവ്യാപനം കൂടി വരുന്ന അവസരത്തിലാണ് ഇത്തരത്തിലുള്ള നിരോധനം ഏര്‍പ്പെടുത്തിയത്. ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് തീരദേശ മേഖല വറുതിയിലായിരിക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ജനങ്ങള്‍ക്ക് ആവശ്യമുള്ള മത്സ്യം എത്തുന്നത്. തീരദേശത്തിനടുത്തുള്ള മാര്‍ക്കറ്റുുകളിലേക്ക് എത്തുന്ന മത്സ്യങ്ങള്‍ പിക്ക്അപ്പ് വാനുകളില്‍ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് കവലകളില്‍ എത്തിച്ചുമാണ് മത്സ്യം വില്‍പ്പന നടത്തുന്നത്. ഇനി മുതല്‍ പൊതു ഇടങ്ങളിലും ചെറു വാഹനങ്ങളില്‍ മത്സയവുമായെത്തി വീടുവീടാന്തരം മത്സ്യ വില്‍പ്പന നടത്തരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇത് മൂലം ഈ മേഖലയിലുള്ളവര്‍ മുഴുപട്ടിണിയിലാണ്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞ ഇവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. മത്സ്യം കിട്ടാതായതോടെ ഉപഭോക്തക്കളും വലയുകയാണ്. ക്ഷേമനിധി ധനസഹായ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് കാല ധനസഹായം ഇതുവരെ 25 ശതമാനം പോലും വിതരണം നടത്തിയിട്ടില്ലെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. തങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും മുടങ്ങിയെന്നും ഇവര്‍ പറയുന്നു. ട്രോളിംഗ് നിരോധന കാലത്തെ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായം വിതരണത്തിന് സജ്ജമായെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇതുവരേയും അതും ലഭിച്ചിട്ടില്ല.

ഹാര്‍ബറുകള്‍ അടച്ചിടുമ്പോള്‍ അനധികൃത മത്സ്യ വരവ് വര്‍ദ്ധിക്കും. പരിശോധന വ്യവസ്ഥകള്‍ പാലിക്കാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യമെത്തിച്ചു ഹാര്‍ബറിന് പുറത്ത് ലേക്ഡൌണില്‍ മത്സ്യം വിറ്റഴിച്ചിരുന്നു ഇത്തരത്തില്‍ തലശ്ശേരി മാര്‍ക്കറ്റിന് സമീപമെത്തിയ ലോറി ഡ്രൈവറായിരുന്നു ധര്‍മ്മടത്തെ ഒരു വീട്ടിലെ 11 കുടുംബങ്ങളെ ബാധിച്ച കോവിഡ് രോഗത്തിന്റെ ഉറവിടം. ശീത‌ീകരണ സംവിധാനമുള്ള വാഹനങ്ങളില്‍ ദിവസങ്ങളോളം സൂക്ഷിച്ച മത്സ്യവും വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു.

മത്സ്യ വില്‍പ്പനയ്ക്ക് നിയന്ത്രണം വന്നാല്‍ കോഴി വില കുതിച്ചുയരുന്നതാണ് ചരിത്രം. മത്സ്യം ലഭ്യമാകാതെ വരുമ്പോള്‍ കൂടുതല്‍ പേരും കോഴിയെ ആശ്രയിക്കും. പച്ചക്കറി വിലയും ഉയരാന്‍ ഇടയുണ്ട്. പ്രളയകാലത്ത് കാവല്‍ ഭടന്മാരെപ്പോലെ സഹായം ചെയ്ത കേരള സൈന്യത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കടലിന്റെ ഈ മക്കള്‍ക്ക് എല്ലാ പിന്‍ന്തുണയും കൊടുക്കണം.

Related Articles

Back to top button