KeralaLatestThiruvananthapuram

പ്രത്യേക സംവിധാനത്തില്‍ തപാല്‍ വോട്ടുകള്‍

“Manju”

തിരുവനന്തപുരം : ഓ​രോ ത​ല​ത്തി​ലും ല​ഭി​ക്കു​ന്ന മ​റ്റു ത​ല​ങ്ങ​ളി​ലെ ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ എ​ട്ടി​നു മു​മ്ബ്​ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റു​ന്ന​തി​ന് പ്ര​ത്യേ​ക മെ​സ​ഞ്ച​ര്‍ സം​വി​ധാ​ന​മു​ണ്ടാ​കും.ഇ​തി​നാ​യി വ​ര​ണാ​ധി​കാ​രി​ക​ള്‍ ത​പാ​ല്‍ ബാ​ല​റ്റും സ​ത്യ​പ്ര​സ്താ​വ​ന​യും അ​ട​ങ്ങി​യ ഫോ​റം 19, ഫോ​റം 19 ഇ ​എ​ന്നീ വ​ലി​യ ക​വ​റു​ക​ളി​ലെ മേ​ല്‍വി​ലാ​സം മു​ന്‍കൂ​റാ​യി പ​രി​ശോ​ധി​ക്കും. ഓ​രോ ത​ല​ത്തി​ലെ​യും ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍ മാ​ത്ര​മേ തു​റ​ക്കാ​ന്‍ പാ​ടു​ള്ളൂ.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ ത​ല​ത്തി​ലെ​യും സാ​ധാ​ര​ണ ത​പാ​ല്‍ ബാ​ല​റ്റു​ക​ളും പ്ര​ത്യേ​ക ത​പാ​ല്‍ ബാ​ല​റ്റു​ക​ളും അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് എ​ണ്ണു​ക. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള വാ​ര്‍ഡു​ക​ളു​ടെ ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക.ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​നു മു​മ്ബ്​ ത​പാ​ല്‍ ബാ​ല​റ്റ് അ​ട​ങ്ങി​യ ചെ​റി​യ ക​വ​റി​നൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​റം 16 സി​യി​ലു​ള്ള സ​ത്യ​പ്ര​സ്താ​വ​ന​യു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

 

 

 

Related Articles

Back to top button