KeralaLatest

മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു

“Manju”

ആലുവ : കോവിഡ് ഇളവിനെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. 15 സ്കൂളുകളിലായി 120 വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂളുകളില്‍ നേരിട്ടെത്തിയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന.

ശനിയാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ വാഹനങ്ങള്‍ പരിശോധിക്കും. ആലുവ ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ സ്കൂള്‍ വാഹനങ്ങള്‍ പരിശോധിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. സലീം വിജയകുമാര്‍ അറിയിച്ചു.

Related Articles

Back to top button