IndiaLatest

റിപ്പബ്ലിക് ദിനാഘോഷത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉള്‍പ്പെടുത്തും

“Manju”

ഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ഇനി മുതല്‍ ജനുവരി 23ന് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉള്‍പ്പെടുത്തിയാണിത്. ജനുവരി 24ന് പകരം 23 തീയതി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 1897 ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസിന്റെ ജനനം.

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ ഉജ്വലമായ പോരാട്ട വീര്യം കൊണ്ടും ഒപ്പം ഇന്നും തെളിയിക്കപ്പെടാത്ത തിരോധാനം കൊണ്ടും ശ്രദ്ധേയമാണ് നേതാജിയുടെ ജീവിതം.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ 24,000 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക. കഴിഞ്ഞ വര്‍ഷം 25,000 പേര്‍ക്ക് അനുമതിയുണ്ടായിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

Related Articles

Back to top button