IndiaLatest

രാജ്യത്ത് വരും ദിവസങ്ങളില്‍ ഉള്ളിക്ക് വില കുറയും

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് വരും ദിവസങ്ങളില്‍ ഉള്ളിക്ക് വില കുറയും.പുതിയ സ്റ്റോക്ക് മാര്‍ക്കറ്റിലെത്തുന്ന സാഹചര്യത്തിലാണ് വില കുറയുക. മണ്‍സൂണിന് ശേഷം സംഭരണം വെല്ലുവിളി നേരിടുന്നതിനാല്‍ കര്‍ഷകര്‍ കൂടുതല്‍ ഉള്ളി മാര്‍ക്കറ്റിലെത്തിക്കാനാണ് സാധ്യത.

മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ അവസാന അഞ്ച് ആഴ്ചകളില്‍ 65 ശതമാനമാണ് വിലയിടിഞ്ഞത്. നവംബര്‍ 10ന് കിലോക്ക് 54 രൂപ മൊത്തവിലയുണ്ടായിരുന്ന ഉള്ളിക്ക് ഡിസംബര്‍ ഒമ്പതിന് 18 രൂപയായി വില കുറഞ്ഞിരുന്നു.കര്‍ണാടകയിലെ ബെല്‍ഗാവി മാര്‍ക്കറ്റില്‍ 20 മുതല്‍ 38 രൂപ വരെയാണ് ഉള്ളിക്ക് ഇപ്പോള്‍ വില. കഴിഞ്ഞ മാസം ഇത് 70 രൂപ വരെ വര്‍ധിച്ചിരുന്നു.

Related Articles

Back to top button