IndiaLatest

വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും : ആരോഗ്യ പ്രവര്‍ത്തകരുടെ ലീവുകള്‍ റദ്ദാക്കി യോഗി സര്‍ക്കാര്‍

“Manju”

സ്വയം സഹായ സംഘങ്ങള്‍ക്ക് കൈത്താങ്ങ്; 218.50 കോടി രൂപ നേരിട്ട് അക്കൗണ്ടിലെത്തിച്ച് യോഗി സര്‍ക്കാര്‍

ശ്രീജ.എസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉടന്‍ കോവിഡ്-19 വാക്സിനേഷന്‍ ആരംഭിക്കുമെന്ന് യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ലീവുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദിവസ വേതന ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ലീവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി യുപിയിലെ മെഡിക്കല്‍, ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ രാകേഷ് ഡൂബെ ഉത്തരവിറക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും വാക്സിനേഷന്‍ നടത്തുക. ലഭിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം ഗോരഖ്പൂരില്‍ മാത്രം ആദ്യ ഘട്ടത്തില്‍ 23,000 പേര്‍ വാക്സിനേഷന് വിധേയരാകുമെന്ന് ഗോരഖ്പൂര്‍ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ശ്രീകാന്ത് തിവാരി പറഞ്ഞു.

Related Articles

Back to top button