InternationalLatest

യാ​ത്രാ​വി​ല​ക്കെ​ന്ന്​ വ്യാ​ജ​പ്ര​ചാ​ര​ണം

“Manju”

ജിദ്ദ: ഇ​ന്ത്യ​, യു.​എ.​ഇ​ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാ​ത്രാ​വി​ല​ക്കെ​ന്ന്​ വ്യാ​ജ​പ്ര​ചാ​ര​ണം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ന് രാവിലെ മുതല്‍ ഈ വ്യാജപ്രചരണം നടക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്ന് താല്‍ക്കാലിക യാത്രവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററില്‍ പുതിയ തീയതി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വ്യാജപ്രചാരണം.ഇന്ത്യ, പാകിസ്ഥാന്‍, യു.​എ.​ഇ, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരത്തെ യാത്രാവിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button