IndiaLatest

ഇന്ത്യയില്‍ ആദ്യമായി പിങ്ക് പുളളിപ്പുലികളെ കണ്ടെത്തി

“Manju”

ഉദയ്പൂര്‍: ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണാറുളള പിങ്ക് പുളളിപ്പുലിയെ രാജസ്ഥാനിലെ രാണക്ക്പൂരില്‍ കണ്ടെത്തി. തെക്കന്‍ രാജസ്ഥാനിലെ ആരവല്ലി പര്‍വ്വതനിരകളിലാണ് പിങ്ക് പുളളിപുലിയെ കണ്ടത് .ഇതിന് മുന്‍പ് ഇവയെകണ്ടത് ദക്ഷണാഫ്രിക്കയില്‍ 2019ലാണ്.

രണക്ക്പൂരിലെ ഗ്രാമീണര്‍ പലപ്പോഴും സ്‌ട്രോബറി നിറത്തിലുളള വലിയ പൂച്ചയെ വനത്തില്‍ കാണാറുണ്ട് എന്ന് പറയുന്നു. വലിയ ഒരു വനമേഖല ആയതുകൊണ്ടായിരിക്കാം ഇവയെ അവിടെ കാണപ്പെടുന്നത് എന്ന് പറയുന്നു. ഈ അടുത്തയിടക്കാണ ഇവ ക്യാമറകണ്ണുകളില്‍ പതിഞ്ഞത്. ഇത് ഒരു പെണ്‍പുളളിപ്പുലിയാണെന്നും, മനുഷ്യര്‍ ഈ മേഖലയിലേക്ക് എത്തിപ്പെടാതെ ഇവയെ സംരക്ഷിക്കാനുളള ശ്രമത്തിലാണെന്നും ഡിസിഎഫ് ഫത്തേ സിങ് റാത്തോട് പറഞ്ഞു.

ഇന്ത്യന്‍ പുളളിപ്പുലികള്‍ മങ്ങിയ മഞ്ഞനിറത്തോടും കറുത്ത് പുളളികളോടെയുമാണ് കാണപ്പെടുന്നത്. എന്നാല്‍ രണക്ക്പൂരില്‍ കണ്ട പുളളിപുലികള്‍ പിങ്ക് നിറത്തിലുളളവയാണ്. ഇതിനുകാരണം ഇവയുടെ ജനിതകവൈകല്യമാണ്. ഉദയ്പ്പൂരിലെ വന്യജീവി ഫോട്ടോഗ്രാഫര്‍ ഹിതേഷ് മോട്ട്വാനിയാണ് ഇവയുടെ ചിത്രം പകര്‍ത്തിയത്. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ചിത്രം ലഭിച്ചത്. ഇതിന് ആറ് വയസ് പ്രായമുണ്ട്. ഇവയെ കാണുന്നത് അഭിമാനത്തിന്റെ പ്രതീകമായിട്ടാണ്.

Related Articles

Back to top button