India

വാണിജ്യ ആവശ്യ പാചക വാതക സിലിണ്ടർ വില കുറച്ചു

“Manju”

ന്യൂഡൽഹി : പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1595 ൽ നിന്നും 1473 രൂപയായി താഴ്ന്നു. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

പുതുക്കിയ വില അനുസരിച്ച് മുംബൈയിൽ 1422 രൂപയാണ് സിലിണ്ടറിന് വില.
കൊൽക്കത്തയിൽ സിലിണ്ടറിന് 1544 രൂപയും, ചെന്നൈയിൽ 1603 രൂപയുമാണ് പുതിയ വില. കഴിഞ്ഞ മാസവും എണ്ണക്കമ്പനികൾ പാചക വാതക വില കുറച്ചിരുന്നു. സിലിണ്ടറിന് 45 രൂപയാണ് കുറച്ചത്.

ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 809 രൂപയാണ് വില. ഏപ്രിലാണ് ഗാർഹിക പാചക വാതകത്തിന്റെ വില കുറച്ചത്.

Related Articles

Back to top button