തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
ശ്രീലങ്കയിലെ ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കും – ഡെപ്യൂട്ടി ഹൈക്കമ്മീഷണർ
June 29, 2021 8:30 PM
Check Also
Close
-
സ്പോര്‍ട്സ് അക്കാദമി തിരഞ്ഞെടുപ്പ്: സോണല്‍ സെലക്ഷന് 25 ന്August 24, 2021 9:39 AM