KeralaLatest

തുടര്‍ഭരണത്തിനായി മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനം

“Manju”

തിരുവനന്തപുരം : തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനു തയാറെടുക്കുന്നു. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ഗസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചു ജില്ലകളിലെ സാമൂഹിക സാംസ്കാരിക പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടനത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും ജനങ്ങളുടെ അഭിപ്രായങ്ങളും കൂടി മാനിച്ചായിരിക്കും എല്‍.ഡി.എഫിന്റെ പ്രകടപത്രി ക തയ്യാറാക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button