IndiaInternationalLatest

ഗാർഹിക തൊഴിലാളികളുടെ മടക്കം പ്രതിസന്ധിയില്‍

“Manju”

കുവൈറ്റ് സിറ്റി; നിരോധിത രാജ്യങ്ങളിൽ നിന്ന് (ഡിജിസിഎ) ഡയറക്ടറേറ്റ് ഓഫ് സിവിൽ
ഏവിയേഷന്റെ നിർദ്ദേശപ്രകാരം കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളുടെ മടക്കം
ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ പ്രതിസന്ധി തുടരുന്നു.

നേരത്തെ ഷെഡ്യൂൾ ചെയ്ത രീതിയിൽ വിമാനങ്ങൾ സർവീസ് നടത്താൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. പലരാജ്യങ്ങളും ക്വാട്ട സംവിധാനം ഏർപ്പെടുത്തുന്നത് വഴിയാണ് പ്രതിസന്ധി ഉണ്ടാകുന്നത്. ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തണമെന്ന് പല രാജ്യങ്ങളും കുവൈറ്റ് ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ മറ്റുള്ള രാജ്യങ്ങളിലുള്ള അവരുടെ വിമാന കമ്പനികളെയും ഇത്തരത്തിലുള്ള സർവീസിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഫിലിപ്പൈൻസിൽ നിന്നുള്ള 28 ഗാർഹിക തൊഴിലാളികളുമായി ഒരു വിമാന സർവീസ് മാത്രമേ നിലവിൽ നിശ്ചയിച്ച രീതിയിൽ നടത്തിയിട്ടുള്ളൂ.

തുടർന്ന് കുവൈത്ത് എയർവെയ്സിന്റെയും അൽജസീറ എയർവെയ്സിന്റെയും വിമാനങ്ങൾ സർവീസ് നടത്തുന്നതിനെതിരെ പലരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ​ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്ന രാജ്യങ്ങളിലുള്ള വിമാനങ്ങൾക്കും സർവീസ് നടത്താൻ അനുമതി നൽകണം എന്നാണ് വ്യക്തമാക്കുന്നത്.

ഇന്ത്യ, എത്യോപ്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾ ക്വാട്ട സമ്പ്രദായത്തിൽ
തൊഴിലാളികളെ കൈമാറുന്നതിനും തങ്ങളുടെ വിമാനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തണമെന്ന് കുവൈറ്റ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം തർക്കം പരിഹരിച്ച് ​ഗാർഹിക തൊഴിലാളികൾ വരുന്ന
രാജ്യങ്ങളിലെ വിമാനക്കമ്പനികളെ ദേശീയ കാരിയറുമായി സഹകരിപ്പിച്ച് അടുത്ത ആഴ്ച വിമാന സർവ്വീസ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button