KeralaLatestThiruvananthapuram

ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളിയുടെ വീട് കെ സുരേന്ദ്രൻ സന്ദർശിച്ചു

“Manju”

പോത്തൻകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന രാത്രി ഒരു കൂട്ടം സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ ബി ജെ പി ജില്ലാ സെക്രട്ടറി എം ബാലമുരളിയുടെ വീടിനുനേരെ നാടൻബോംബ് എറിഞ്ഞിരുന്നു. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

ജനാധിപത്യവിരുദ്ധമായ ഈ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആക്രമണം നടന്ന വീടും പരിസരവും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ്, മറ്റ് ബിജെപി നേതാക്കളും സംസ്ഥാന പ്രസിഡന്റും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button