IndiaLatest

അവനി ലേഖ്റയ്ക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

“Manju”

ഡല്‍ഹി ;പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഷൂട്ടിംങ്ങ് താരമായ അവനി ലേഖ്റയ്ക്ക് സമ്മാനവുമായി മഹീന്ദ്ര കമ്പനി. മത്സരത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെയാണ് അവനി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. രാജ്യത്തിനായി അഭിമാന നേട്ടം സ്വന്തമാക്കിയ താരത്തെ ആദരിക്കുന്നതിനായിട്ടാണ് മഹീന്ദ്രയുടെ കിടിലന്‍ സമ്മാനം. ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അവനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത എസ്.യു.വി സമ്മാനമായി നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വൈകല്യമുള്ള ആളുകള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനം ഒരുക്കുന്നതെന്നും അത് അവനിക്ക് വേണ്ടിയാണെന്നും പറയുന്നു.

 

Related Articles

Back to top button