KeralaLatest

തുറമുഖ വകുപ്പിന് പുതിയ ടഗ്ഗുകള്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ക്രൂചെയിഞ്ചിനും കപ്പലുകളെ കെട്ടിവലിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തുറമുഖ വകുപ്പിന് രണ്ട് ടഗ്ഗുകള്‍. ധ്വനി, മിത്ര എന്നീ ടഗ്ഗുകള്‍ ഗോവയിലെ വിജയ് മറൈന്‍ ഷിപ്പ് യാര്‍ഡിലാണ് നിര്‍മ്മിച്ചത്. ഇവയുടെ ട്രയല്‍ റണ്ണും പൂര്‍ത്തിയായി. ഓരോ ടഗ്ഗിനും 3.2 കോടി വീതമാണ് നിര്‍മാണച്ചെലവ്. സാധാരണ ടഗ്ഗുകളില്‍ നിന്ന് രൂപത്തില്‍ വ്യത്യസ്തമാണിവ.

വിഴിഞ്ഞം തുറമുഖത്തെത്തുന്ന വിദേശ കപ്പലുകളില്‍ നിന്ന് വിദേശികളടക്കമുള്ള ഇന്ത്യക്കാരെ കപ്പലില്‍ നിന്ന് കരയിലേക്കും ഇവിടെനിന്ന് കപ്പലിലേക്കും എത്തിക്കുന്നതിന് സൗകര്യപ്രദമായ ടഗ്ഗുകള്‍ ഇല്ലായിരുന്നു. തുടക്കത്തില്‍ ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് ബോട്ടുകളിലാണ് ജീവനക്കാരെ കൊണ്ടുപോയതും തിരികെ എത്തിച്ചതും. ഇത് പൂര്‍ണമായും സുരക്ഷിതമല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ടഗ്ഗും ഉപയോഗിച്ചു. രണ്ട് ടഗ്ഗുകളിലൊന്ന് സെപ്റ്റംബര്‍ 28-ന് ബേപ്പൂര്‍ തുറമുഖത്തെത്തും. രണ്ടാമത്തേത് ഒക്ടോബര്‍ ആദ്യവാരത്തോടെ കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്തും എത്തും.

Related Articles

Back to top button