IndiaLatest

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ് പുരസ്കാരം വിതരണം ചെയ്തു

“Manju”

ന്യൂ ഡല്‍ഹി  : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം സ്കിൽ എക്സലൻസ് പുരസ്കാരം കമ്മ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി സഞ്ജയ് ധോത്രെ എന്നിവർ വിതരണം ചെയ്തു. ന്യൂഡൽഹിയിലെ സി ജി ഒ സമുച്ചയത്തിലെ ഇലക്ട്രോണിക്സ് നികേതനിൽ ഇന്നലെ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് യഥാക്രമം 50,000വും 30,000 വും രൂപയുടെ പുരസ്‌കാരം വിതരണം ചെയ്തു.മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടെലികോം മേഖലയിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ടെലികോം മന്ത്രാലയം 2017 ലാണ് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ടെലികോം എക്സലൻസ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ടെലികോം രംഗത്തെ ശേഷി വികസനം, സേവനങ്ങൾ, ഉത്പാദനം. കൃഷി വാണിജ്യം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്നപരിഹാരത്തിന് സഹായകരമായ ടെലികോം ആപ്ലിക്കേഷൻസ് വികസനം തുടങ്ങിയ മേഖലകളിലാണ് പുരസ്കാരം നൽകുന്നത്

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ നൂറാം ജന്മ വാർഷികം പ്രമാണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. 2018 ലാണ് ഇത് സംബന്ധിച്ച് ആദ്യ നാമനിർദ്ദേശ സമർപ്പണം നടന്നത്. 2020 സെപ്റ്റംബർ എട്ടിന് പുരസ്കാര വിജയികളെ ടെലികോം വകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി.

Related Articles

Back to top button