KeralaLatest

കേണല്‍ ഹേമന്ദ് രാജും സംഘവും വീണ്ടും പാലക്കാട്ടേക്ക്

“Manju”

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തിയ ലഫ്. കേണല്‍ ഹേമന്ദ് രാജും സംഘവും വീണ്ടും പാലക്കാട്ടേക്ക് എത്തും.
അടുത്ത ആഴ്ച സംഘം മലമ്പുഴയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ‘ഞങ്ങള്‍ക്ക് ബാബുവിനെ കാണണം, ഒപ്പം ആ നാട്ടുകാരേയും, ഞങ്ങള്‍ ജോലിയുടെ ഭാഗമായാണ് രക്ഷാദൗത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഞങ്ങളോടൊപ്പം വന്ന നാട്ടുകാരുടെ സേവനം അത്രമേല്‍ വലുതായിരുന്നു. അവരെയെല്ലാവരേയും നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കണം. ബാബുവിന്റെ ഫോണ്‍ ഞങ്ങളുടെ കൈവശമുണ്ട്. അത് നേരിട്ട് കൈമാറും.’ ഹേമന്ദ് രാജ് പറഞ്ഞു.
ബാബുവിന്റെ ഫോണ്‍ കൈവശമുള്ള സെല്‍ഫിയും ഹേമന്ദ് രാജ് കുടുംബാംഗങ്ങള്‍ക്ക് അയച്ച്‌ നല്‍കി. പാറയിടുക്കില്‍ നിന്നും ബാബുവിനെ രക്ഷിച്ച സൈനികന്‍ ബാലകൃഷ്ണന്റെ കൈവശമായിരുന്നു ഫോണ്‍. ദൗത്യത്തിന് ശേഷം ഫോണ്‍ തനിക്ക് കൈമാറിയെങ്കിലും തിരികെ നല്‍കാനായില്ല. ദൗത്യത്തിനായി ഡ്രോണ്‍ ദൃശ്യങ്ങള്‍ നല്‍കികൊണ്ടിരുന്ന കാര്‍ത്തിക്, സൂരജ് എന്നിവരേയും നേരില്‍ കാണണമെന്ന് അദ്ദേഹം വ്യക്തമാക്കി. അവര്‍ നല്‍കിയ ദൃശ്യങ്ങള്‍ ദൗത്യത്തിന് വളരെ ഏറെ സഹായിച്ചു.

Related Articles

Back to top button