IndiaLatest

നീരവ് മോദിയുടെ സഹോദരനെതിരെ വജ്ര തട്ടിപ്പ് കേസ്

“Manju”

വജ്രത്തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരേ കേസ് | Newsthen l The news  interactive

ശ്രീജ.എസ്

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്കെതിരെ ന്യൂയോര്‍ക്കില്‍ വജ്ര തട്ടിപ്പ് കേസ്. പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങള്‍‍ ‍ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. എല്‍എല്‍ഡി ഡയമണ്ട് യുഎസ്‌എയില്‍ നിന്ന് ക്രഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്‌നങ്ങള്‍ നെഹല്‍ മോദി സ്വന്തമാക്കി. വ്യാജ തെളിവുകള്‍ കാണിച്ച്‌ ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം.

2015 മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. ന്യൂയോര്‍ക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് ഉള്‍പ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നെഹലിന്റെ തട്ടിപ്പ്. പിഎന്‍ബിയില്‍ നിന്ന് 13000 കോടി രൂപയോളം വായ്പ്പാ തട്ടിപ്പ് നടത്തി നീരവ് മോദി പ്രതിയായ കേസിലും നെഹല്‍ മോദി ഉള്‍പ്പെട്ടിട്ടുണ്ട്.

Related Articles

Back to top button