India

നിയമസഭാ തെരഞ്ഞെടുപ്പ്; ബൂത്തുകളുടെ എണ്ണം കൂട്ടും: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

“Manju”

കൊറോണ ആശങ്കകളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്താനാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ. കേരള നിയമസഭയുടെ കാലാവധി ജൂണ് ഒന്നിന് അവസാനിക്കും. രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. മികച്ച പോളിംഗ് ശതമാനം ആണ് കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയത്. വിഷു, ഈസ്റ്റർ തീയതികൾ കണക്കിലെടുത്തു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം എന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം വ്യാപകമാണെന്ന പരാതിയുണ്ട്. വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ മൂന്ന് ജില്ലകൾ പ്രശ്ന ബാധിതമാണ്. വടക്കൻ ജില്ലകളാണ് പ്രശ്നബാധിതമായുള്ളത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് 15000 പോളിംഗ് സ്റ്റേഷനുകൾ കൂടി അധികമായി ഉണ്ടാകും. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാർ മാത്രമാണ് ഉണ്ടാകുക. കൊറോണ പോസിറ്റീവ് ആയവർക്കും ക്വറന്റീനിൽ ഉള്ളവർക്കും അവസാന ഒരു മണിക്കൂർ വോട്ട് ചെയ്യാൻ അവസരമൊരുക്കും. ഒഴിവുവന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം നടത്തുമെന്നും സുനിൽ അറോറ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചർച്ചയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button