IndiaKeralaLatestUncategorized

ആല്‍ബിനാണ് താരം

“Manju”

തിരുവല്ല: തിരുവല്ലയില്‍ ഇപ്പോള്‍ ആല്‍ബിനാണ് താരം. ഈ കൊച്ചു മിടുക്കന്റെ ധീരത തിരിച്ചു നല്‍കിയത് ഒരു ജീവനാണ്. ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവും. മണിമലയാറില്‍ ആല്‍ബിന്‍ കാട്ടിയത് അസാധാരണ മനക്കരുത്താണ്. ഇതാണ് ഈ യുവതിക്ക് ജീവിതം തിരികെ നല്‍കുന്നതും.

കുറ്റൂര്‍ തെങ്ങേലി പോത്തളത്ത് പാപ്പനാവേലില്‍ വീട്ടില്‍ ബാബുആന്‍സി ദമ്പതിമാരുടെ മകനാണ് ആല്‍ബിന്‍. ഒരുവര്‍ഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ബാബുവും സുഹൃത്തും ചേര്‍ന്നായിരുന്നു. സ്വന്തമായി വീടില്ലാത്ത ആല്‍ബിനും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. അച്ഛന്റെ പഴയ രക്ഷപ്പെടുത്തല്‍ മകന്റെ മനസ്സിലുമുണ്ടായിരുന്നു. ഈ കരുത്താക്കിയാണ് യുവതിയെ രക്ഷിക്കാന്‍ രണ്ടിലൊന്ന് ആലോചിക്കാതെ ഈ കൊച്ചു പയ്യന്‍ മണിമല ആറ്റിലേക്ക് ചാടിയത്.

വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകെൂണ്ടിരിക്കുമ്ബോള്‍ അക്കരെനിന്ന് ആരോ ആറ്റില്‍ വീഴുന്നത് മാത്രമാണ് ആല്‍ബിന്‍ കണ്ടത്. പിന്നീട് ഒന്നും ആലോചിച്ചില്ല. അതിവേഗം രക്ഷാപ്രവര്‍ത്തനത്തിന് സ്വയം തുനിഞ്ഞു. വീട്ടുകാരും കൂട്ടുകാരും തടയാന്‍ നോക്കുന്നതിന് മുമ്ബേ ആ കൊച്ചു മിടുക്കന്‍ മണിയാറിലേക്ക് എടുത്തു ചാടി. 50മീറ്റര്‍ വീതിയില്‍ ഒഴുകുന്ന മണിമലയാറിനെ അവന് കുട്ടിക്കാലം മുതല്‍ അറിയാം. ആ വിശ്വാസമായിരുന്നു ആത്മവിശ്വസാമായി മാറിയത്. മിനിട്ടുകള്‍ക്കുള്ളില്‍ യുവതിയെ കൈയില്‍ ഒതുക്കി. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി. പക്ഷേ വിട്ടു കൊടുക്കാന്‍ ഈ എട്ടാംക്ലാസുകാരന്‍ തയ്യാറായില്ല.

മൂന്നാംതവണ താഴുമ്ബോള്‍ ആഴക്കയത്തില്‍ നിന്ന് ആ യുവതിയെ എല്ലാ ശക്തിയുമെടുത്ത് രക്ഷിച്ചെടുത്തു ആല്‍ബിന്‍. സര്‍വശക്തിയും സംഭരിച്ച്‌ 39 വയസ്സുള്ള യുവതിയുമായി പതിന്നാലുകാരന്‍ കരയിലേക്ക് നീന്തി. യുവതിയെ കരയില്‍ എത്തിച്ചു. അങ്ങനെ ആ എട്ടാം ക്ലാസുകാരന്‍ ആത്മഹത്യയില്‍ ജീവിതം അവസാനിക്കാന്‍ മണിമലയാറിലേക്ക് ചാടിയ യുവതിക്ക് പുതു ജീവന്‍ നല്‍കി. കൊച്ചു മിടുക്കന്റെ സാഹസികത ആത്മഹത്യ അഭയം തേടാന്‍ ശ്രമിച്ച യുവതിക്ക് പുതു ചിന്ത നല്‍കി. ചെറിയ തളര്‍ച്ചയിലും ആ യുവതിയെ നോക്കി ആല്‍ബിന്‍ ചിരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റില്‍ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആല്‍ബിന്‍ കരയ്‌ക്കെത്തിച്ച ഇവരെ കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് ആറ്റില്‍ ചാടിയതെന്ന് യുവതി പറഞ്ഞു. ആല്‍ബിനിലൂടെ ജീവന്റെ വിലയും ഈ യുവതി തിരിച്ചറിഞ്ഞു.

Related Articles

Back to top button