InternationalLatest

ചുംബനം വേണ്ട; ലൈംഗികതൊഴിലാളികള്‍ ജോലി ചെയ്യുന്നത് ഇങ്ങിനെ

“Manju”

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയുള്ള ലൈംഗികതയ്ക്ക് ഡച്ച് ലൈംഗികത്തൊഴിലാളികള്‍. കോവിഡ് 19 വൈറസ് വാഹകരായി സാമൂഹ്യ വ്യാപനത്തിന് സാധ്യത കൂട്ടുന്നവര്‍ എന്ന റിസ്‌ക്കുകള്‍ ഒഴിവാക്കാനായി മുഖാവരണം ഉള്‍പ്പെടെയുള്ള സുരക്ഷാ മൂന്‍കരുതലുകള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ള ഇടപാടുകാര്‍ വരരുതെന്നും ദീര്‍ഘ നിശ്വാസങ്ങളും ചുംബനവും ഒഴിവാക്കാനും ഇടപാടുകാരോട് ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ചയാണ് നെതര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

നേരത്തേ നിയന്ത്രണം കടുപ്പിച്ചതോടെ വേശ്യാവൃത്തിക്ക് നിയമപരമായി അംഗീകാരമുള്ള നെതര്‍ലന്റില്‍ ഇറോട്ടിക് ഡാന്‍സര്‍മാര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും പണിയില്ലാതായിരുന്നു. മൂന്നര മാസത്തോളം തൊഴിലും വരുമാനവും നഷ്ടമായി ഗതികേടിലുമായിരുന്ന ഇവര്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. മനോഹരമായ കനാലിന് പുറമേ പുറമേ സ്ത്രീ നഗ്‌നത, ലൈംഗിക ദൃശ്യങ്ങള്‍, ലൈംഗിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കപ്പെടുന്ന കരകൗശല വസ്തുക്കളുടെ കടകള്‍, ലൈംഗിക തൊഴിലാളികള്‍ എന്നിങ്ങനെ കാണാനും ആസ്വദിക്കാനും, ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന ഇടമാണ് ആംസ്റ്റര്‍ഡാമിലെ ‘റെഡ്‌ലൈറ്റ്’ ജില്ല. ലോക്ക്ഡൗണ്‍ വന്നതോടെ വിജനമായ ഇവിടം വീണ്ടും സജീവമാകുകയാണ്. കോവിഡിന്റെ സാഹചര്യത്തില്‍ തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആംസ്റ്റര്‍ഡാമിലെ ലൈംഗികത്തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ റെഡ് ലൈറ്റ് യുണൈറ്റഡ് പ്രചരണം നടത്തിയിരുന്നു. ഇതോടെ തൊഴില്‍ നിര്‍ത്തേണ്ടി വന്ന പലര്‍ക്കും വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതായിരുന്നു. ഇതോടെ പലരും നിയമവിരുദ്ധമായി ജോലി ചെയ്ത് പോലും ജീവിക്കേണ്ടി വന്നു.

ഇളവ് വരുത്തിയതോടെ കോവിഡ് പകരുന്ന സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. മറ്റ് ജോലിക്കാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലൈംഗിക തൊഴില്‍ കോവിഡിന്റെ കാര്യത്തില്‍ കൂടുതല്‍ അപകടകരമാണെന്ന് ഇവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button