IndiaLatest

കൊവിഡ് വാക്‌സിന് ശേഷം പൗരത്വനിയമം നടപ്പിലാക്കും: അമിത്ഷാ

“Manju”

സിന്ധുമോൾ. ആർ

കൊല്‍ക്കത്ത: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ നടപടികള്‍ കൊവിഡ് വാക്‌സിന്‍ വന്നശേഷം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി സംസാരിക്കുകയായിരുന്നു അമിത്ഷാ.

പൗരത്വ നിയമത്തിന്റെ റൂള്‍സ് ഇതുവരെയും തയ്യാറാക്കിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുകയും കൊറോണ നിലയ്ക്കുകയും ചെയ്താല്‍ അതേപ്പറ്റി ആലോചിക്കും‘- അമിത്ഷാ പറഞ്ഞു. വരുന്ന ജനുവരി മുതല്‍ സി..എ നടപ്പിലാക്കുമെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാളിന്റെ ചുമതലയുമുള്ള കൈലാഷ് വിജയ് വര്‍ഗീയ നേരത്തെ പറഞ്ഞിരുന്നത്.

Related Articles

Back to top button