KeralaLatestMalappuram

മൊഴിമുറ്റത്തില്‍ ‘മുളയുടെ തോഴി’യ്ക്ക് ആദരം

“Manju”

പട്ടാമ്പി : മൊഴിമുറ്റത്തിന്റെ പതിമൂന്നാമത് വാര്‍ഷിക സംഗമയോഗത്തില്‍ ‘മുളയുടെ തോഴി’ എന്നറിയപ്പെടുന്ന നൈന ഫെബിന് ആദരം. പ്രായമല്ല പ്രവര്‍ത്തികൊണ്ട് ഏതൊരുവ്യക്തിയും ആദരവ് അര്‍ഹിക്കുമെന്ന് തെളിയിച്ച പ്രതിഭയാണ് നൈന ഫെബി. പട്ടാമ്പി കൊപ്പം സ്വദേശികളായ ഹനീഫയുടെയും സബിതയുടെയും മകളും പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയുമാണ് നൈനഫെബിന്‍. ശാന്തിഗിരി ആശ്രമം മലപ്പുറം ബ്രാഞ്ച് ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വിയില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി.

2019ലെ കേരള സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്‌കാരവും സംസ്ഥാന വനിതാശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020ലെ ഉജ്ജ്വലബാല്യം പുരസ്‌കാരവും ബാലസംഘം രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡന്റ് പി. വി. കെ. കടമ്പേരിയുടെ സ്മരണാര്‍ത്ഥം ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി. വി. കെ. കടമ്പേരി സ്മാരക ട്രസ്റ്റും ചേര്‍ന്ന് കുട്ടികളുടെ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കിവരുന്ന 2020-2021ലെ പി. വി. കെ. കടമ്പേരി പുരസ്‌കാരവും ലഭി ച്ചിട്ടുള്ള നൈന ഫെബിന്‍ എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍, പിറന്നാള് ‍ദിവസം മുതല്‍ ഒരു വര്‍ഷം കൊണ്ട് ആയിരത്തിലധികം മുളകള്‍ വെച്ചുപിടിപ്പിച്ചാണു ശ്രദ്ധേയമായത്. മുളത്തൈകള്‍ നാട്ടിലെ വീടുകള്‍ തോറും വിതരണം ചെയ്തുകൊണ്ട്, മുളപച്ചയെന്ന പേരില്‍ മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങള്‍ ഒരുക്കാനുള്ള പരിശ്രമങ്ങളിലാണ് നൈന. നൈനാഫെബിന്റെ നേതൃത്വ ത്തിലുള്ള ‘ഒച്ച ദി ബാംബൂ സെയിന്റ്’ എന്ന നാടന്‍കലാ ട്രൂപ്പ് കലാപരിപാടികളിലൂടെ ശേഖരിക്കുന്ന തുകകൊണ്ട് പീച്ചി മുള ഗവേഷണ കേന്ദ്രത്തില്‍നിന്നും മുളന്തൈകള്‍ വാങ്ങി സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

Related Articles

Back to top button